Advertisement

ചന്ദ്രലേഖയുടെ കലക്കന്‍ ഡബ്സ്മാഷ് കയ്യിലുണ്ടോ? സമ്മാനവുമായി ‘കോണ്ടസ’

January 30, 2018
Google News 1 minute Read
contessa contest

അല്ല എന്താ ഈ കോണ്ടസാ.. ചോദ്യം ചോദിച്ച് ബുദ്ധിമുട്ടേണ്ട. ചന്ദ്രലേഖ എന്ന ചിത്രത്തിലെ കോണ്ടസ നമ്മളെയെല്ലാവരേയും ചിരിപ്പിച്ച സംഗതിയാണ്. എന്നാല്‍ ഈ പേരില്‍ മലയാളത്തില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ‘കോണ്ടസ മത്സര’വുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഡബ്സ്മാഷ് മത്സരം സംഘടിപ്പിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചന്ദ്രലേഖയില്‍ കോണ്ടസ പരാമര്‍ശം വരുന്ന ഡയലോഗുകളുടെ ഡബ്സ്മാഷ് നടന്‍ ശരത് കുമാറിന്റെയോ ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജിലോ ഷെയര്‍ ചെയ്യുകയാണ് വേണ്ടത്. ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്നവര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റാണ് അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അപ്പാനി ശരതാണ് ചിത്രത്തിലെ നായകന്‍.  സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഇ. എസ്. സുധീപിന്റെ ചിത്രമാണിത്. റിയാസിന്റേതാണ് തിരക്കഥ. പീപ്പി ക്രിയേറ്റീവ് വര്‍ക്കസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അന്‍സര്‍ ത്വയ്ബ് ആണ്. കുന്നംകുളത്തും വളാഞ്ചേരിയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

27073339_345780832557214_3774399662352619441_n

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here