Advertisement

സെക്രട്ടറിയേറ്റിന് മുന്‍പില്‍ പ്രതിഷേധവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

January 30, 2018
Google News 0 minutes Read
endosulfan

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബാഗങ്ങളും അടങ്ങുന്ന 250ഓളം പേര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ആരംഭിച്ചു. ഇന്ന് രാവിലെ 11.30ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി സമരം ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിക വെട്ടിച്ചുരുക്കിയതിലും നഷ്ടപരിഹാരം നല്‍കാത്തതിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. സിപിഐ നേതാവ് ബിനോയ് വിശ്വവും സമരത്തിന് പിന്തുണ നല്‍കി സെക്രട്ടറിയേറ്റിന് മുന്‍പില്‍ എത്തിയിരുന്നു. സമരത്തിനായി ഇന്നലെയാണ് കാസര്‍കോട് നിന്നുള്ള സംഘം തലസ്ഥാനത്ത് എത്തിയത്. മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ന് സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിയമസഭ സമ്മേളം നടക്കുന്നതിലാണ് ഇന്ന് മുഖ്യമന്ത്രിയ്ക്ക് സമരം നയിക്കുന്ന സംഘത്തെ കാണാന്‍ കഴിയാത്തതെന്ന് സംഘത്തെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 17ന് നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ 1905 പേരെയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായി കണ്ടെത്തിയിരുന്നത്. എന്നാല്‍ ആ പട്ടിക പിന്നീട് 287 ആയി ചുരുക്കി. നൂറുകണക്കിന് ഇരകള്‍ പട്ടികയില്‍ നിന്ന് പുറത്തായതിനാലാണ് സമരക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇന്ന് 10 മുതല്‍ 4 വരെയാണ് സമരം നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here