Advertisement

ഇനി വനിതകൾക്ക് മാത്രമായി ‘പിങ്ക് ഓട്ടോ’ നിരത്തുകളിൽ

January 31, 2018
Google News 11 minutes Read
govt launched 500 pink auto

സ്ത്രീ സുരക്ഷയാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്ന്. നഗരത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ എത്രമാത്രം സുരക്ഷിതയാണെന്ന് അടുത്തകാലത്തായി നടക്കുന്ന അക്രമപരമ്പരകൾ പറഞ്ഞുതരും. ഇതിന് അറുതിവരുത്തുവാൻ സ്ത്രീകൾക്ക് മാത്രമായി സഞ്ചരിക്കാവുന്ന വനിതകൾക്കായുള്ള ബസ്സുകൾ നേരത്തെ നിരത്തിലറക്കിയിരുന്നു. ഇതിന് പിന്നാലെ ബംഗലൂരുവിൽ സ്ത്രീകൾക്കായി ‘വുമൻ ഓൺലി’ ഓട്ടോ സർവ്വീസുകളും അവതരിപ്പിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി 500 പിങ്ക് ഓട്ടോകൾ ബംഗലൂരു നഗരത്തിലിറക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ.

govt launched 500 pink auto

കഴിഞ്ഞ ദിവസം ബംഗലൂരുവിലെ പാർക്കിങ്ങ് സ്ലോട്ടുകളിൽ 20 ശതമാനം സ്ത്രീകൾക്ക് അനുവദിക്കണമെന്ന് അധികൃതർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിങ്ക് ഓട്ടോ പദ്ധതിയും നടപ്പാക്കിയിരിക്കുന്നത്. ഭൃഹത് ബംഗലൂരു മഹാനാഗര പാലികാണ് (ബിബിഎംപി) പിങ്ക് ഓട്ടോകൾ വിതരണം ചെയ്യുന്നത്.

സിസിടിവി, ജിപിഎസ് എന്നിങ്ങനെ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടുകൂടിയാകും ഓട്ടോകൾ നിരത്തിലെത്തുന്നത്. 80,000 രൂപ യാണ് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് സബ്‌സിഡിയായി സർക്കാർ നൽകുക. ബാക്കി തുക വാങ്ങുന്നവർ നൽകണം. ഓട്ടോ ഓടിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ടെങ്കിലും സ്ത്രീകൾക്ക് തന്നെയാണ് മുൻഗണന. പിങ്ക് ഓട്ടോയുടെ സാരഥിയാകാൻ വരുന്ന പുരുഷന്മാർക്ക് വനിതകളോട് എങ്ങിനെ പെരുമാറണം എന്നതിന് ട്രെയിനിങ്ങും നൽകും.

ബംഗളൂരുവല്ല പിങ്ക് ഓട്ടോ പദ്ധതി അവതരിപ്പിക്കുന്ന ആദ്യത്തെ നഗരം. മുമ്പ് ഒഡീഷ, ഗുജറാത്ത്, ഉത്തർ പ്രദേശ്, ആസാം എന്നിവിടങ്ങളിൽ പദ്ധതി നേരത്തെ പ്രാവർത്തികമാക്കിയിട്ടുണ്ട്.

ഇതിനെല്ലാം പുറണെ ബംഗലൂരുവിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പിങ്ക് ടോയിലറ്റുകളും അവതരിപ്പിക്കുന്നുണ്ട്. ബംഗലൂരു വികസനകാര്യ മന്ത്രി കെജി ജോർജാണ് പദ്ധതികളെ കുറിച്ച് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ‘ബെറ്റർ ബംഗലൂരു’ എന്ന ഹാഷ്ടാഗോടെയാണ് വിവിരങ്ങൾ പങ്കുവെച്ചത്.

govt launched 500 pink auto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here