Advertisement

സൈന്യവും പോലീസും രണ്ട് തട്ടില്‍; കാശ്മീര്‍ പ്രതിസന്ധി രൂക്ഷം

January 31, 2018
Google News 0 minutes Read

കഴിഞ്ഞ ശനിയാഴ്ച ഷോപ്പിയാനയില്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ വെടിവയ്പ്പിലൂടെ നേരിട്ട സൈന്യത്തിനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പോലീസ് നടപടിയെ പ്രതിരോധിക്കാന്‍ സൈന്യവും രംഗത്ത്. തങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം കേസെടുത്തു. പോലീസ് പ്രതിഷേധക്കാരില്‍ ആരൊക്കെയാണ് കല്ലേറ് നടത്തിയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൈന്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ പോലീസും സൈന്യവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. സൈന്യത്തിന്റെ വെടിയേറ്റ് മൂന്ന് പേരാണ് ജമ്മുകാശ്മീരില്‍ മരിച്ചത്. അതേ തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതിസന്ധികള്‍ കാരണമാണ് ജമ്മു സര്‍ക്കാര്‍ സൈന്യത്തിനെതിരെ കേസ് എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ തങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം മാത്രമാണ് പ്രതിഷേധക്കാര്‍ക്കെതിരെ വെടിവയ്പ്പ് നടത്തിയതെന്ന് സൈന്യം പറഞ്ഞു. ഈ കാര്യം സൈന്യം സമര്‍പ്പിച്ച എഫ്‌ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കാശ്മീരിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here