Advertisement

പൂര്‍ണ്ണ ഗര്‍ഭിണിയെ ആശുപത്രിയില്‍ നടത്തിക്കൊണ്ട് പോയി; തറയില്‍ വീണ കുട്ടി മരിച്ചു

February 1, 2018
Google News 1 minute Read
new born baby

പ്ര​സ​വ​വാ​ർ​ഡി​ൽ‌ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ്ര​സ​വി​ച്ചു. ത​ല​യ​ടി​ച്ച് ത​റ​യി​ൽ​വീ​ണ കു​ട്ടി​മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബൈ​തു​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ദാരുണ സംഭവം. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ ഡ്യൂ​ട്ടി ന​ഴ്സ് പ്ര​സ​വ വാ​ർ‌​ഡി​ലേ​ക്കാണ് നടത്തിക്കൊണ്ട് പോയത്.പ്രസവത്തിന് ഇനിയും സമയം ഉണ്ടെന്ന് കാണിച്ചാണ് സ്ട്രച്ചര്‍ ആവശ്യപ്പെട്ട യുവതിയെ നഴ്സിംഗ് അസിസ്റ്റന്റ് നടത്തിക്കൊണ്ട് പോയത്. തലയിടിച്ച് വീണ നവജാത ശിശു തക്ഷണം മരിച്ചു. വീല്‍ചെയര്‍ നല്‍കിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു. ഇവരുടെ ആദ്യ കുഞ്ഞായിരുന്നു ഇത്.  സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

new born baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here