Advertisement

ചാക്കോച്ചനോടൊപ്പം ജയറാം; പുതിയ ചിത്രം വൈറല്‍

February 2, 2018
Google News 0 minutes Read
Panchavarnathatha

തല മൊട്ടയടിച്ച് ജയറാമിനെ കണ്ടപ്പോള്‍ ആദ്യം എല്ലാവരും വിസ്മയിച്ചു. പിന്നീടാണ് എല്ലാവരും അറിഞ്ഞത് അത് പുതിയ സിനിമയ്ക്ക് വേണ്ടിയാണെന്ന്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയെന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ജയറാം ഈ പുത്തന്‍ ലുക്കിലെത്തിയത്. മൊട്ടയടിച്ച ജയറാം ഇപ്പോള്‍ ഇതാ ഫേസ്ബുക്കിലൂടെ പുതിയ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നു. കുഞ്ചാക്കോ ബോബനൊപ്പം പഞ്ചവര്‍ണ്ണതത്തയുടെ സെറ്റില്‍ നിന്ന് എടുത്ത ഫോട്ടോയാണ് ഫേസ്ബുക്കില്‍ ജയറാം പങ്കുവെച്ചിരിക്കുന്നത്. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും ഈ സിനിമയില്‍ വേഷമിടുന്നു. ഇതിനോടകം ജയറാം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം സിനിമ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. മണിയന്‍ പിള്ള രാജുവാണ് നിര്‍മ്മാണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here