Advertisement

കേരള ബഡ്ജറ്റ് 2018; ഭക്ഷ്യസുരക്ഷയ്ക്ക് 954 കോടി

February 2, 2018
Google News 1 minute Read
rice

വിശപ്പ് രഹിത പദ്ധതി അവതരിപ്പ് ധനമന്ത്രി തോമസ് ഐസക്ക്. മൂന്ന് വർഷം കൊണ്ട് പട്ടിണി കിടക്കുന്ന ഒരാളും കേരളത്തിൽ ഉണ്ടാകില്ലെന്ന് മന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു. ഇതിനായി ദിനംപ്രതി രണ്ട് നേരം സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മറ്റു പ്രഖ്യാപനങ്ങൾ :

  • വിശപ്പ് രഹിത പദ്ധതിക്ക് 20 കോടി
  • ഇറച്ചിക്കോഴി വ്യാപകമാക്കി നല്ല ഇറച്ചി ലഭ്യമാക്കും
  • കുടുംബശ്രീയുടെ കോഴി വളർത്തൽ ഊർജിതമാക്കും;
    ഇതിനായി 20 കോടി അനുവദിച്ചു
  • ഹാച്ചറികളിൽ വിരിയിച്ച് 30-35 രൂപയ്ക്ക് കോഴി കുഞ്ഞുങ്ങളെ കൃഷിക്കാർക്ക് ലഭ്യമാക്കും
  • മാളയിലെ കോഴിത്തീറ്റ ഫാക്ടറി പ്രവർത്തനക്ഷമമാക്കും
  • പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത റേഷന്‍ കടകളെ മാര്‍ജിന്‍ ഫ്രീ പലചരക്കുകടകളാക്കും
  • ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് 31 കോടി രൂപ പ്രത്യേകം വകയിരുത്തും
  • റേഷന്‍ വ്യാപാരികളുടെ അലവന്‍സ് വര്‍ധിപ്പിച്ചത് കൂടാതെ സുഗമമായ റേഷന്‍ വിതരണത്തിന് 316 തസ്തികകള്‍ സൃഷ്ടിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here