Advertisement

സ്‌കൂൾ ശൗചാലയത്തിൽ വിദ്യാർത്ഥി മരിച്ച നിലയിൽ

February 2, 2018
Google News 0 minutes Read
accident student died in accident patient died due to lack of treatment accident at adoor MC road

സ്‌കൂൾ ശൗചാലയത്തിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂഡൽഹിയിലെ കാരാവൽ നഗറിലെ ജീവൻ ജ്യോതി സീനിയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായ 14 വയസ്സുകാരനായ തുഷാറിനെയാണ് ദുരൂഹ സാഹചര്യത്തിൽ സ്‌കൂൾ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയ്ക്കാണ് സഹപാഠികൾ തുഷാറിനെ അബോധാവസ്ഥയിൽ ശൗചാലയത്തിൽ കണ്ടെത്തിയത്. 9 ാം ക്ലാസ്സ് വിദ്യാർഥിയാണ് മരിച്ച തുഷാർ.

ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് സ്‌കൂൾ ടോയ്‌ലറ്റിൽ വെച്ച് തുഷാറിനെ മർദ്ദിച്ചിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ തുഷാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുതന്നെ തുഷാർ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു.

പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. തുഷാറിനു പിന്നാലെ ചില കുട്ടികൾ ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസ് ഈ വിദ്യാർത്ഥികളെ ചോദ്യം ചെയ്തു വരികയാണ് എന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ തുഷാറിൻറെ ശരീരത്തിൽ ദൃശ്യമായ പരിക്കുകളൊന്നും കണ്ടിട്ടില്ല എങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടുതൽ എന്തെങ്കിലും ഇക്കാര്യത്തിൽ പറയാൻ കഴിയൂ എന്നും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.

എന്നാൽ തുഷാർ, വയറിളക്കത്തെ തുടർന്നാണ് അബോധാവസ്ഥയിലായതെന്നും അതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here