Advertisement

ഫീസ് അടയ്ക്കാത്തതിനാല്‍ പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കി വിട്ടു; പെണ്‍കുട്ടി ജീവനൊടുക്കി

February 2, 2018
Google News 0 minutes Read
suicide medical student suicide

ഫീസ് അടയ്ക്കാത്തതിനാല്‍ സ്ക്കൂള്‍ അധികൃതര്‍ പരീക്ഷാ ഹോളില്‍ നിന്ന് ഇറക്കിവിട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തനിലയില്‍. ഹൈദ്രാബാദിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരിയാണ് തൂങ്ങിമരിച്ചത്. ഫീസ് അടയ്ക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്ന സ്ക്കൂള്‍ അധികൃതര്‍ പരീക്ഷാ ഹോളില്‍ നിന്ന് കുട്ടിയെ പരസ്യമായി അപമാനിച്ചിരുന്നു. മല്‍കജ്ഗിരിയിലെ വീട്ടിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. പരീക്ഷ എഴുതാന്‍ തന്നെ അനുവദിച്ചില്ലെന്നും അമ്മ എന്നോട് ക്ഷമിക്കണമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സ്ക്കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here