Advertisement

ഇന്ത്യയിലെ ഇറച്ചിക്കോഴികളിൽ കുത്തിവെക്കുന്നത് ലോകത്തെ ഏറ്റവും വീര്യംകൂടിയ ആന്റിബയോട്ടികൾ

February 3, 2018
Google News 1 minute Read
India farmed chickens dosed with world's strongest antibiotics

ഇന്ത്യയിലെ ഇറച്ചിക്കോഴികളിൽ കുത്തിവെക്കുന്നത് ലോകത്തെ ഏറ്റവും വീര്യംകൂടിയ ആന്റിബയോട്ടിക്കുകളെന്ന് റിപ്പോർട്ട്.

ചികത്സയുടെ ഏറ്റവും അന്തിമഘട്ടത്തിൽ മറ്റൊരുവഴിയും ഇല്ലെങ്കിൽ മാത്രം ഉപയോഗിക്കുന്ന അത്യധികം വീരം കൂടിയ ആന്റിബയോട്ടിക്കുകളാണ് വർഷം തോറും ഇതിനായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. യാതൊരുവിധ മേൽനോട്ടവുമില്ലാതെയാണ് ഈ ഇറക്കുമതി.

വില അപകടമാണ് ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത്. ഇത്തരം വീര്യം കൂടിയ ആന്റിബയോട്ടികൾ കുത്തിവെക്കുന്നതിലൂടെ കോഴികളുടെ അകത്തുള്ള ബാക്ടീരിയകൾക്കും വൈറസുകൾക്കും റെസിസ്റ്റൻസ് പവർ വർധിക്കുന്നു. ശക്തരായ ഇവ മനുഷ്യശരീരത്തിൽ എത്തി രോഗങ്ങൾ പരത്തും. പക്ഷേ നാം എത്ര മരുന്ന് കഴിച്ചാലും ശക്തരായ ഈ അണുക്കളെ നശിപ്പിക്കാൻ കഴിയാതെ വരും. ഇതിന് പുറമെ പെട്ടെന്ന് തന്നെ പെരുകാനും ഇവയ്ക്ക് സാധിക്കും.

ന്യുമോണിയ അടക്കമുള്ള മാരക രോഗങ്ങൾ ചികത്സിച്ച് ബേധമാക്കാനാണ് കോളിസ്റ്റിൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ മരുന്ന് ഇല്ലാതെ തന്നെ എളുപ്പത്തിൽ ചികത്സിച്ച് ഭേതമാക്കാൻ കഴിയുമായിരുന്ന സാധാരണ രോഗങ്ങൾ പോലും കീടാണുക്കൾ ശക്തിയാർജിക്കുന്നതിലൂടെ ഭേതമാക്കാൻ കഴിയാതെ വരും. ഇതോടെ നിസാര രോഗങ്ങൾ പോലും ഭേതമാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മനുഷ്യരാശി മാറും.

ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ഇന്ത്യ ഭക്ഷ്യവിഭങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. അതിൽ ഇത്തരം കോഴിയിറച്ചികളും പെടും. ഇത്തരം മരുന്നടിച്ച ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിൽ നിന്നും വിലക്കേർപ്പെടുത്താൻ നിലവിൽ ഒരു നിയമവും ഇല്ല.

രേഗങ്ങളെ ചെറുത്ത തോൽപ്പിക്കുന്ന ബാക്ടീരയയുടേയും വൈറസുകളുടേയും ഒരു പടയെയാണ് നാം വളർത്തിക്കൊണ്ടുവരുന്നത്. നമ്മുടെ പറമ്പിലെ തുളസിയും പനിക്കൂർക്കയും കൊണ്ടു മാറുന്ന ചെറിയ രോഗങ്ങൾക്കു പോലും ഇനി ലക്ഷണക്കിന് മരുന്ന് വാങ്ങി കഴിക്കേണ്ട അവസ്ഥയിലേക്കാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുനന്ത്.

India farmed chickens dosed with world’s strongest antibiotics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here