Advertisement

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തെളിവുകൾ കൈമാറി

February 5, 2018
Google News 1 minute Read
dileep

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തെളിവുകള്‍ കൈമാറി. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവയാണ് നൽകിയത്. രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും കൈമാറിയിട്ടുണ്ട്.

മുഖ്യപ്രതി സുനില്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതത്തിന്‍റെ ശബ്ദരേഖയും കൂട്ടത്തിലുണ്ട്. കോടതി നിര്‍ദേശപ്രകാരമാണ് പ്രതിഭാഗത്തിന് പൊലീസ് തെളിവുകള്‍ കൈമാറിയത്. എന്നാൽ ദിലീപിന് തെളിവുകൾ കൈമാറരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. തെളിവ് പ്രതിഭാഗത്തിന് പരിശോധിക്കാൻ അവകാശമുണ്ടെന്ന വാദം കോടതി കണക്കിലെടുക്കുകയായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here