Advertisement

ഹയർസെക്കണ്ടറി ഡയറക്ടറുടെ മേൽ കരിഓയിൽ ഒഴിച്ച സംഭവം; കെഎസ് യു പ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പിക്കും

February 5, 2018
Google News 0 minutes Read

ഹയർ സെക്കന്ററി ഡയറക്ടർ കേശവേന്ദ്രകുമാർ ഐഎഎസിന്റെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സംഭവത്തിൽ കെഎസ് യു നേതാക്കൾക്കെതിരായ കേസുകൾ അവസാനിപ്പിക്കാൻ ഹൈക്കോടതിയുടെ
അനുമതി. കേസ് പിൻവലിക്കുന്നതിനെ സർക്കാർ എതിർത്തു. വ്യക്തിക്കെതിരായ അക്രമമല്ല ,, സമുഹത്തിനെതിരായ ആക്രമണമാണ് പ്രതികൾ നടത്തിയതെന്ന സർക്കാരിന്റെ വാദം കോടതി തള്ളി .സർക്കാരിന് പ്രതികൾ കെട്ടിവെച്ച 5 ലക്ഷം രൂപ പിൻവലിക്കാ മെ ന്ന് കോടതി വ്യക്തമാക്കി. കെഎസ് യു തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന സിപ്പി നുറുദ്ദീൻ അടക്കം 8 പേർ സമർപ്പിച്ച ഹർജിയാണ് കോടതി അനുവദിച്ചത്.

കേസുള്ള തിനാൽ സർക്കാർ ജോലിക്കുള്ള അവസരങ്ങൾ നഷ്ടമായെന്നും ഭാവി പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്. ഹയർ സെക്കന്ററി
ഫീസ് വർധനയിൽ പ്രതിഷേധിച്ച് 2012 ലാണ് പ്രവർത്തകർ കേശവേന്ദ്രകുമാറിനെ ബന്ധിയാക്കി ദേഹത്ത് കരി ഓയിൽ ഒഴിച്ചത്. കരി ഓയിൽ അഭിഷേകത്തിനിടെ ഓഫീസ് ഫയലുകളും നശിപ്പിച്ചു. മൊത്തം 5.05 ലക്ഷം നഷ്ടമുണ്ടായെന്നാണ് കേസ് .പ്രതികളും മാതാപിതാക്കളും
കേശവേന്ദ്രകുമാറിനെ സമീപിച്ച് മാപ്പപേക്ഷിക്കുകയും കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പ്രവർത്തകർക്ക് നല്ലനടപ്പിന് സാമുഹീ ക പ്രവർത്തനം വിധിച്ച കേശവേന്ദ്രകുമാർ
സേവനം നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിച്ചു. അനാഥാലയങ്ങളിലും സാമൂഹിക കേന്ദ്രങ്ങളിലും സേവനം ചെയ്ത പ്രതികൾ സർട്ടിഫിക്കറ്റും ഹാജരാക്കി .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here