Advertisement

ശ്രീശാന്തിന്റെ വിലക്ക്; സുപ്രീം കോടതി നോട്ടീസ് അയക്കും

February 5, 2018
Google News 0 minutes Read
sreesanth

ആജീവനാന്ത വിലക്കിന് എതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസ് അയക്കും. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ നാല് ആഴ്ചയ്ക്കം മറുപടി നൽകാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിനെതിരെ തെളിവായി ഫോൺ സംഭാഷണമുണ്ടെന്ന് ബിസിസിഐ സുപ്രീംകോടതിയെ അറിയിച്ചു. ശ്രീശാന്തിന് ഏഴു ലക്ഷവും ജിജു ജനാർദ്ദനന് നാലു ലക്ഷവുമായിരുന്നു വാഗ്ദാനമെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here