Advertisement

വലിയതുറയില്‍ ട്രാന്‍സ്‌ജെന്‍ഡറെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം

February 6, 2018
Google News 0 minutes Read

തിരുവനന്തപുരം വലിയതുറയില്‍ ട്രാന്‍സ്‌ജെന്‍ഡറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പോലീസ് കമ്മീഷ്ണര്‍ വലിയതുറ പോലീസിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. സോഷ്യല്‍മീഡിയ വഴിയാണ് ട്രാന്‍സ്‌ജെന്‍ഡറായ നവായിക്കുളം സ്വദേശിയായ ചന്ദനയെ മുപ്പതോളം വരുന്ന ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന സംഭവം പുറത്തുവന്നത്. കുട്ടികളെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരെല്ലാം ചേര്‍ന്ന് ചന്ദനയെ ക്രൂരമായി മര്‍ദ്ദിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here