Advertisement

ദേവിയ്ക്ക് ചുരിദാർ ‘ചാർത്തി’; പൂജാരിയെ പറഞ്ഞ് വിട്ടു

February 6, 2018
Google News 0 minutes Read
temple

പൂജാരിയുടെ പരിഷ്കാരം അതിരുവിട്ടെന്ന് കാണിച്ച് ക്ഷേത്രം ഭാരവാഹികൾ പൂജാരിയെ പറഞ്ഞ് വിട്ടു.നാഗപട്ടണത്താണ് സംഭവം. മയിലാടുംതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിന്  ചന്ദനം ചാർത്തൽ സമയത്ത് ചുരിദാർ രൂപം നൽകിയതാണ് ജോലി തെറിയ്ക്കാൻ കാരണം.കാശിക്ക് തുല്യമായി ഭക്തര്‍ കണക്കാക്കുന്ന ക്ഷേത്രമാണ് ഇത്.  അഭയാംമ്പിക ദേവിയുടെ വിഗ്രഹത്തിലാണ് നടതുറന്നപ്പോൾ ഭക്തർ ചുരിദാർ കണ്ടത്. ഗ്ലിറ്റർ ഉപയോഗിച്ച് ഭംഗി കൂട്ടിയ നിലയും മജന്തയും ചേർന്ന ചുരിദാറായിരുന്നു ദേവിയ്ക്ക് രാജ ഗുരുക്കൾ എന്ന പൂജാരി നൽകിയത്. നീല ഷോളും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ചകളിലെ വിശിഷ്ടമായ ചന്ദനം ചാര്‍ത്തല്‍ പൂജയുടെ ഭാഗമായാണ് പൂജാരി ഈ വ്യത്യസ്തത കൊണ്ട് വന്നത്. ക്ഷേത്രത്തിലെ തന്നെ പ്രധാന പൂജാരി രാജ ഗുരുക്കളുടെ പിതാവ് കല്യാണ സുന്ദരം ഗുരുക്കളാണ്. ഫോട്ടോ വാട്സ് ആപിൽ തരംഗം ആയതോടെ രാജയേയും കല്യാണ സുന്ദരത്തേയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here