Advertisement

ദിലീപിന്റെ ഹര്‍ജി തള്ളി; നടിയെ ആക്രമിച്ച കേസില്‍ കനത്ത തിരിച്ചടി

February 7, 2018
Google News 1 minute Read
dileep dileep approaches court again plea against dileep denied

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തനിക്ക് നല്‍കണമെന്ന കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ആവശ്യം കോടതി തള്ളി. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് ഹര്‍ജി തള്ളികൊണ്ട് കോടതി വിധിച്ചു. നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറുന്നത് കേസിനെ സാരമായി ബാധിക്കുമെന്ന് നേരത്തേ പോലീസ് പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു ദിലീപ് ദൃശ്യങ്ങള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here