Advertisement

ഓഖി ദുരന്ത ബാധിതരുടെ കണക്കില്‍ സര്‍ക്കാരിന് അവ്യക്തതകളില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

February 7, 2018
Google News 0 minutes Read
okhi okhi compensation amount should be distributed soon says kerala cm to collectors coast guard sets off to kollam with 3 dead fishermen Ockhi disaster central team to visit kerala today

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകളില്‍ സര്‍ക്കാരിന് യാതൊരു അവ്യക്തതകളുമില്ലെന്ന് തുറമുഖവകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ അറിയിച്ചു. ദുരന്തത്തില്‍ അകപ്പെട്ട് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 51 ആണ്. 103 പേരെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്താനുണ്ട്. ഇത്രകാലം കഴിഞ്ഞതിനാല്‍ അവരെയെല്ലാം മരിച്ചവരുടെ കൂട്ടത്തിലാണ് നിലവില്‍ സര്‍ക്കാര്‍ ചേര്‍ത്തിരിക്കുന്നത്. ദുരന്തബാധിതരുടെ കണക്കില്‍ സര്‍ക്കാരിന് അവ്യക്തതകളുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണെന്നും മന്ത്രി നിയമസഭയില്‍ കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here