Advertisement

കേന്ദ്ര ബാങ്ക് വായ്പാനയം ഇന്ന്

February 7, 2018
Google News 0 minutes Read
rbi RBI discontinues letter of undertaking
പുതിയ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ നയത്തില്‍ നിരക്ക് മാറ്റമുണ്ടാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കേന്ദ്ര ബജറ്റിനു ശേഷമുള്ള ആദ്യ നയപ്രഖ്യാപനമെന്ന നിലയിലും നയം ശ്രദ്ധേയമാണ്. വിലക്കയറ്റ നിരക്കും, ക്രൂഡ് ഓയില്‍ വിലയും ഉയര്‍ന്ന് തുടരുന്നതിനാല്‍ നിരക്കിളവ് അസാധ്യമാണെന്ന് തന്നെയാണ് വിദഗ്ദരുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ വിപണികളും, നിക്ഷേപകരും നിരക്കു താഴ്ത്തല്‍ പ്രതീക്ഷിക്കുന്നില്ല. മീഡിയം ടേം വിലക്കയറ്റ നിരക്ക് 4 % ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഡിസംബറിലെ ഉപഭോക്തൃ വില സൂചിക 5.21% ആയിരുന്നു. ഇത് വിലനിയന്ത്രണത്തിനുള്ള പരിമിതിയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്രജീവനക്കാരുടെ എച്ച്ആര്‍എ വര്‍ധനയുടെയും, ജിഎസ്ടി നിരക്കിളവിന്റെയും പ്രതിഫലനങ്ങള്‍ കുറയുന്നുണ്ടോയെന്ന് ഉറ്റു നോക്കിയായിരിക്കും നയപ്രഖ്യാപനം. അതേസമയം ക്രൂഡ് വില വര്‍ധന മൂലം നിരക്കുയര്‍ത്താനുള്ള സാധ്യതയും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here