Advertisement

കര്‍ണാടകയില്‍ ബിഎസ്പിയും ജെഡിഎസും ഒന്നിച്ച് നില്‍ക്കാന്‍ ധാരണ

February 8, 2018
Google News 0 minutes Read

കര്‍ണാടകയിലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയും ജെഡിഎസും സഖ്യകക്ഷികളാകും. ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഒരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ സഖ്യം തുടരുമെന്നാണ് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബിഎസ്പിയുടെ സതീഷ് ചന്ദ്ര മിശ്രയും ജനതാദളിന്റെ ഡാനിഷ് അലിയും സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലെ 224 സീറ്റുകളില്‍ 204 സീറ്റുകളില്‍ ജെഡിഎസും 20 സീറ്റുകളില്‍ ബിഎസ്പിയും മത്സരിക്കും. കര്‍ണാടകയില്‍ കോണ്‍ഗ്രസാണ് നിലവില്‍ അധികാരത്തിലിരിക്കുന്നത്. സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ കാലാവധി മേയ് മാസത്തിലാണ് അവസാനിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here