Advertisement

പട്ടികയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സുപ്രീം കോടതി കൊളീജിയം

February 8, 2018
Google News 0 minutes Read

ജസ്റ്റിസ് കെ.എം. ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കാന്‍ സാധ്യത. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊളീജിയത്തിന്റെ ശിപാര്‍ശ മടക്കിയാല്‍ ഇതേ പട്ടിക തന്നെ വീണ്ടും അയക്കുമെന്ന് കൊളീജിയം. ശിപാര്‍ശയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കൊളീജിയം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രം ശിപാര്‍ശ മടക്കിയാല്‍ പ്രസിഡന്‍ഷ്യല്‍ വാറന്റിനായാകും വീണ്ടും പട്ടിക അയയ്ക്കുക. ഇങ്ങനെ സംഭവിച്ചാല്‍ സുപ്രീം കോടതി അയക്കുന്ന പട്ടിക കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും.

ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ്, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​രെ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള കൊ​ളീ​ജി​യം ശി​പാ​ർ​ശ, നി​യ​മ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് അ​യ​യ്ക്കു​ന്ന​തി​ന് പ​ക​രം കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം തി​രി​ച്ച​യ​ച്ച​താ​യാ​ണു സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ചീ​ഫ് ജ​സ്റ്റീ​സ് ദീപ​ക് മി​ശ്ര, ജ​സ്റ്റീ​സ് ജെ.​ചെ​ല​മേ​ശ്വ​ർ, ര​ഞ്ജ​ൻ ഗൊ​ഗോ​യ്, മ​ദ​ൻ ബി. ​ലോ​കു​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന​താ​ണ് സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം. ഇ​തി​ൽ ചീ​ഫ് ജ​സ്റ്റീ​സൊ​ഴി​കെ മ​റ്റു നാ​ലു ജ​ഡ്ജി​മാ​ർ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here