Advertisement

മാധ്യമ പ്രവര്‍ത്തകന്‍ വിഎം സതീഷ് അന്തരിച്ചു

February 8, 2018
Google News 1 minute Read
satheesh

യുഎഇയിലെ മാധ്യമ-സാമൂഹിക രംഗത്ത് സജീവമായിരുന്ന വിഎം സതീഷ്​ അന്തരിച്ചു.54 വയസ്സായിരുന്നു.  ബുധനാഴ്​ച രാത്രി അജ്​മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ സതീഷിന്​ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ സ്​ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവ​ന്റെയും തങ്കമ്മയുടെയും മകനാണ് സതീഷ്​.  ബോംബേ ഇന്ത്യന്‍ എക്​സ്​പ്രസിലൂടെയാണ്​ മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്​. ഒമാന്‍ ഒബ്സര്‍വര്‍ പ​ത്രത്തില്‍ നിന്നാണ്​ യുഎഇയില്‍ എത്തുന്നത്​. എമിറേറ്റ്​സ്​ ടുഡേ, സെവന്‍ ഡേയ്​സ്​ ​ എമിറേറ്റ്​സ്​ 24X7, ഖലീജ്​ ടൈംസ്​ എന്നിവിടങ്ങളില്‍ ജോലി ചെയ്​തു. ഏതാനും മാസങ്ങളായി​ എക്​സ്​പാറ്റ്സ്​​ ന്യൂസ്​, ഡിജിറ്റല്‍ മലയാളി എന്നീ പോര്‍ട്ടലുകള്‍ ആരംഭിച്ച്‌​ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡിസ്​ട്രെസ്സിങ്​ എന്‍കൗണ്ടേഴ്​സ്’​ എന്ന പേരില്‍ സ്വന്തം റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച്‌​ പുസ്​തകമാക്കിയിരുന്നു. ഭാര്യ: മായ. മക്കള്‍: ​ശ്രുതി, അശോക്​ കുമാര്‍.

vm satheesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here