Advertisement

നടി നന്ദിതാ ദാസ് വീണ്ടും സംവിധായികയാകുന്നു

February 9, 2018
Google News 1 minute Read

സാഹിത്യകാരന്‍ സാദത് ഹസന്‍ മന്‍തോയുടെ ജീവിത ചരിത്രം സിനിമയാക്കാനൊരുങ്ങി നടി നന്ദിതാ ദാസ്. സംവിധായക വേഷത്തിലാണ് നടി ഈ സിനിമയില്‍ വരുന്നത്. പത്ത് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് നന്ദിതാ ദാസ് വീണ്ടും സംവിധാനത്തിലേക്ക് തിരിയുന്നത്.

ഇന്ത്യാ വിഭജനത്തിൻറെ അനന്തര ഫലങ്ങൾ തീക്ഷണമായി പകർത്തിയ ചെറു കഥാകൃത്താണ് ഹസന്‍ മന്‍തോ. പഞ്ചാബില്‍ ജനിച്ച ഇദ്ദേഹം ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്ന് ലാഹോറിലേക്ക് കുടിയേറി. മന്‍തോ എന്ന് തന്നെയാണ് സിനിമയുടെ പേരും. നവാസുദ്ദീന്‍ സിദ്ദിഖിയാണ് മന്‍തോയുടെ വേഷം അവതരിപ്പിക്കുന്നത്. രസിക ദുഗളാണ് നവാസുദ്ദീന്റെ ഭാര്യയായി വേഷമിടുന്നത്. 2008ല്‍ ഫിറാഖ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് നന്ദിത.ഫിറാഖ്’ല്‍ നസിറുദ്ദീന്‍ ഷാ, ദീപ്തി നവാല്‍, രഘുഭീര്‍ യാദവ്, പരേഷ് റാവല്‍, കിരണ്‍ ഖേര്‍, സഞ്ജയ് സൂരി എന്നിവരാണ് അഭിനയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here