17
Jan 2019
Thursday
Save Alappad

കോഴിക്കോട്ട് യുവാവിന്റെ മൃതദേഹം അഴുകിയനിലയില്‍

dead body

കോഴിക്കോട് അച്യുതന്‍ ഗേള്‍സ് സ്ക്കൂളിന് സമീപം ഒഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍. വെളളിമാടുകുന്ന് കൂര്‍ത്താട്ടില്‍ മുസ്തഫയുടെ മകന്‍ കെ റിനാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. മൃതദേഹത്തിന് നൂറ് മീറ്റര്‍ അകലെ ഇയാളുടെ സ്ക്കൂട്ടര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ പഴകിയ മൃതദേഹം കണ്ടെത്തിയത്. കസബ പോലീസ് അന്വേഷണം ആരംഭിച്ചു.

Top