Advertisement

തന്നെ മാറ്റാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് ട്രിനിറ്റി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍

February 10, 2018
Google News 0 minutes Read
trinity lycium

തന്നെ പറഞ്ഞ് വിടാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് ട്രിനിറ്റി ലൈസിയം സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍. ഗൗരി നേഹയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യാപകരെ ആഘോഷപൂര്‍വ്വം സ്ക്കൂളിലേക്ക് മടക്കിയെടുത്തതോടെയാണ് പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധം ശക്തമായത്. തന്നെ പറഞ്ഞുവിടാനുള്ള അധികാരം സ്ക്കൂള്‍ മാനേജ്മെന്റിനാണെന്നാണ് സ്ക്കൂള്‍ പ്രിന്‍സിപ്പാളിന്റെ വാദം. 60വയസ്സ് കഴിഞ്ഞെന്നത് ഐസിഎസ് ഇയ്ക്ക് ബാധകമല്ല. പ്രിന്‍സിപ്പാളിനെ മാറ്റണമെന്ന് കഴിഞ്ഞ ദിവസം  വിദ്യാഭ്യാസ വകുപ്പാണ് നിര്‍ദേശിച്ചത്.ആരോപണ വിധേയരായ അധ്യാപകരെ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയും എല്ലാ ആനുകൂല്യങ്ങളും നല്‍കിയും തിരിച്ചെടുക്കാന്‍ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലാണ് തീരുമാനിച്ചത്. ഇതെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചത്.

സസ്‌പെന്‍ഷനിലായ അധ്യാപകര്‍ക്ക് സ്വീകരണം നല്‍കിയതിനാണ് നോട്ടീസ്. പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ വീഴ്ച്ച വന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. അധ്യാപകര്‍ക്ക് സ്വീകരണം നല്‍കിയ നടപടി കേരള മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസ വകുപ്പ് ആരോപിച്ചു.അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു. ഡിഡിഇയാണ് കത്ത് സ്ക്കൂളിന് കൈമാറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here