Advertisement

നോട്ടുകള്‍ തിരികെയെത്തിയത് ഇനിയും എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് ആര്‍ബിഐ

February 11, 2018
Google News 0 minutes Read
india gets 8 crore from 12 accounts RBI insolvency process,Electro steel, bhushan , essar steel

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചിട്ട് 15 മാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയ നോട്ടുകളൊന്നും ഇതുവരെയും എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. രൂപയുടെ മൂല്യം അറിയുന്നതിവേണ്ടിയുള്ള എണ്ണിത്തിട്ടപ്പെടുത്തല്‍ ഇനിയും തുടരുകയാണെന്നും റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം പിടിഐയിലെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐയുടെ മറുപടി.  അസാധു നോട്ടുകള്‍ എണ്ണുന്നത് എന്ന് അവസാനിക്കുമെന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ആര്‍ബിഐ തയാറായില്ല. എന്നാല്‍, ഈ പ്രക്രിയ യുദ്ധകാലാടിസ്ഥാനസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് ആർബിഐ പറയുന്നു. 59 യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഇത് എവിടെയാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here