Advertisement

വിജിലന്‍സ് ഡയറക്ടറായി ഡോ. എന്‍.സി. അസ്താന എത്തും

February 12, 2018
Google News 1 minute Read

സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ഡോ. എന്‍.സി. അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓപ്പുവച്ചു. നിലവില്‍ കേന്ദ്ര ഡപ്യൂട്ടേഷനിലാണ് ഡോ. എന്‍. സി. അസ്താന. ഡല്‍ഹിയില്‍ കേരളത്തിന്റെ ‘ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി’  എന്ന  പോസ്റ്റിലാണ് ഡോ. അസ്താന സേവനം ചെയ്യുന്നത്. ഡിജിപി റാങ്കിലുള്ള ഇദ്ദേഹം 1986ലെ ഐപിഎസ് ബാച്ച് അംഗമാണ്. ജേക്കബ് തോമസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കായിരുന്നു വിജിലന്‍സിന്റെ ചുമതല. എന്നാല്‍, ഇരട്ട പദവി വഹിക്കുന്നത് നിയമ  വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബെഹ്‌റയെ ആ സ്ഥാനത്തുനിന്ന് നീക്കിയത്‌.  സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് ശക്തമായി വിമര്‍ശനം നേരിട്ടിരുന്നു. കഴിഞ്ഞ 11 മാസമായി ലോക്‌നാഥ് ബെഹ്‌റയാണ് വിജിലന്‍സിന്റെ ചുമതല വഹിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here