Advertisement

സന്‍ജ്വാന്‍ ഭീകരാക്രമണം; മരണസംഖ്യ ഒന്‍പതായി

February 12, 2018
Google News 0 minutes Read
terrorist attacked kashmir camp killed

ജമ്മു കാശ്മീരിലെ സന്‍ജ്വാന്‍ സൈനിക ക്യാംമ്പില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. ഇന്നലെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് മരണസംഖ്യ ആറ് ആയിരുന്നു. ഭീകരാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നിരവധി പേര്‍ക്കും പരിക്കുകളേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണ്. അതേ സമയം സൈനിക ക്യാമ്പിലേക്ക് അതിക്രമിച്ചുകയറിയ മൂന്ന് ഭീകരരെയും വധിച്ചതായി ഇന്ത്യന്‍ സൈന്യത്തിന്റെ റിപ്പോര്‍ട്ട് ഉണ്ട്. ക്യാമ്പിലേക്ക് കയറിയിട്ടുള്ള ഭീകരര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും നടക്കുകയാണ്. 150ഓളം വീട്ടുകാരെ ക്യാമ്പില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്താന്‍ പൗരന്മാരാണ്. ഇവര്‍ പാകിസ്താനില്‍ നിന്ന് ഓഗസ്റ്റിലോ സെപ്റ്റംബറിലോ കശ്മീരിലേക്ക് എത്തിയവരാണെന്നാണ് സൈന്യത്തിന്റെ നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here