25
May 2018
Friday

കോഴിക്കോട്ടെ കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം; രണ്ട് ബസ്സുകള്‍ കത്തി നശിച്ചു

fire

കോഴിക്കോട് നടക്കാവിലെ കെഎസ്ആർടിസി റീജിയണൽ ഓഫീസിലെ വർക്ക്ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ രണ്ടു ബസുകൾ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യുന്നതിനായി വർക്ക്ഷോപ്പിൽ സൂക്ഷിച്ചിരുന്ന ബസുകളാണ് കത്തി നശിച്ചത്. ബസ് നിർത്തിയിട്ടിരുന്നതിന് സമീപത്ത് മാലിന്യം കത്തിച്ചിരുന്നു. ഇതിൽ നിന്നും തീ പടർന്നതാകാമെന്നാണ് കരുതുന്നു. സമീപവാസികളാണ് തീ ഉയരുന്നത് കണ്ടത്. തുടർന്ന് വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

fire

Top