Advertisement

മോഹന്‍ലാലിന്റെ വില്ലന്‍ ഇന്ദ്രജിത്തോ?

February 14, 2018
Google News 1 minute Read

ഇന്ന് മലയാള സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ഒന്നാം സ്ഥാനത്തുണ്ടാകും. അത് മോഹന്‍ലാല്‍ ചിത്രമാണെന്നതുകൊണ്ട് മാത്രമല്ല, മറിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമകൂടിയാണ് എന്നതിനാലാണ് ലൂസിഫര്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒഫിഷ്യലായി സിനിമയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് പലപ്പോഴായി പുറത്തറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരും ലൂസിഫറിലെ വില്ലന്റെ പിന്നാലെയാണ്.

ഇപ്പോള്‍, ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആ വില്ലന്‍ പൃഥ്വിരാജിന്റെ സഹോദരന്‍ കൂടിയായ നടന്‍ ഇന്ദ്രജിത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെകുറിച്ചുള്ള ഔദ്യോഗികവിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഏതായാലും ഇന്ദ്രജിത്തും ലൂസിഫറിന്റെ ഭാഗമാണെന്നുള്ള വാര്‍ത്തകള്‍ ഏറെകുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ വില്ലനാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിനിമ പ്രേമികള്‍ തിരയുന്നത്. ഷാജി കൈലാസ് ചിത്രമായ ബാബകല്യാണിക്ക് ശേഷം മോഹന്‍ലാല്‍-ഇന്ദ്രജിത്ത് കോമ്പോ വീണ്ടും നായകനും വില്ലനുമായി ബിഗ് സ്‌ക്രീനില്‍ എത്തുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. നടന്‍ മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here