Advertisement

മുന്നോറോളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഒരുങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

February 14, 2018
Google News 0 minutes Read
Kashmir terrorist

ജമ്മു കാശ്മീരില്‍ ഇന്ത്യയുടെ അതിര്‍ത്തി വഴി രാജ്യത്ത് നുഴഞ്ഞുകയറാനും ഭീകരാക്രമണം നടത്താനും 300 ലേറെ തീവ്രവാദികള്‍ ഒരുങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സാന്‍ജ്വാനില്‍ നടന്ന ഭീകരാക്രമണങ്ങളുടെ വെളിച്ചത്തിലാണ് ഇതേകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തിന് ഇന്ത്യ മുതിരില്ലെന്നും യുദ്ധ തന്ത്രങ്ങള്‍ കൃത്യമായി ആവിഷ്‌കരിച്ച ശേഷം ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടികള്‍ നല്‍കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണങ്ങള്‍ക്കു പിന്നില്‍ പാകിസ്ഥാന് കൃത്യമായ പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here