Advertisement

മൃഗങ്ങളും തമ്മിൽ തമ്മിൽ പറയാറുണ്ട് ‘ഐ ലവ് യു’ എന്ന് !

February 14, 2018
Google News 1 minute Read

പ്രകൃതിയുടെ ഭാഗമാണ് പ്രണയം. അതുകൊണ്ട് തന്നെ പ്രണയം മനുഷ്യന് മാത്രമല്ല, മൃഗങ്ങൾ തമ്മിലുമുണ്ട്. നാം സംസാരിച്ചും, മെസേജ് അയച്ചും വാലന്റൈൻസ് ദിനത്തിൽ സമ്മാനങ്ങൾ കൈമാറിയും, പ്രണയിക്കുമ്പോൾ മൃഗങ്ങളും അവരവരുടെ രീതിയിൽ പ്രണയിക്കുന്നുണ്ട്.

നമുക്ക് ചുറ്റും ഒന്നു കണ്ണോടിച്ചാൽ പ്രകൃതിയിലെ ഈ പ്രണയം തിരിച്ചറിയാം. വിവിധ മൃഗങ്ങൾ തന്റെ ഇണയോട് ഇഷ്ടം കാണിക്കുന്നതെങ്ങനെ എന്ന് നോക്കാം.

ഒച്ച്

this is how animals express love

കൊമ്പുകൾ പരസ്പരം മുട്ടിയുരുമ്മിയാണ് ഒച്ചുകൾ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നത്.

കുരങ്ങ്

this is how animals express love

പരസ്പരം മുടി ചീകി കൊടുത്തും ദേഹം വൃത്തിയാക്കിയുമാണ് കുരങ്ങുകൾ പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്നത്.

ആന

this is how animals express love

കൊമ്പുകൊണ്ടും, തുമ്പിക്കൈ കൊണ്ടും പരസ്പരം ഒരുമ്മിയും അവ കെട്ടിപ്പിണച്ചുമാണ് ആനകൾ തങ്ങളുടെ ഇഷ്ടം കൈമാറുന്നത്. ആനകളുടെ ഉച്ചത്തിലുള്ള ചിഹ്നംവിളി ചിലപ്പോൾ നല്ല ഒരു ഇണയെ കിട്ടിയതിന്റെ സന്തോഷം ആയിരിക്കാം എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

അരയന്നം

this is how animals express love

കറകളഞ്ഞ സ്‌നേഹത്തിന്റെയും ണയത്തിന്റെയും ചിഹ്നമാണ് അരയന്നം. അരയന്നത്തിന്റെ പങ്കാളി രിച്ചാൽ ജീവതകാലം മുഴുവൻ മറ്റാരെയും സ്വീകരിക്കാതെ തനിച്ച് ജീവിക്കുന്നവരാണ് അരയന്നങ്ങൾ. തലകൾ ചേർത്തുവെച്ച് തങ്ങളുടെ ഇടയിലുള്ള അകലം ഹൃദയാകൃതിപോലെയാക്കിക്കൊണ്ടാണ് അരയന്നങ്ങൾ തങ്ങളുടെ പ്രണയം കാണിക്കുന്നത്.

പൂച്ച

this is how animals express love

പരസ്പരം നക്കി തുടച്ചും ഒരുമിച്ച് കളിച്ചുമൊക്കെയാണ് പൂച്ചകൾ ഇഷ്ടം പ്രകടിപ്പിക്കുന്നത്.

source- Listing Maniac

this is how animals express love

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here