Advertisement

ഓൺലൈനിലെ ഫുൾ പേജ് പരസ്യങ്ങൾക്ക് പൂട്ട് വീഴുന്നു

February 16, 2018
Google News 1 minute Read
google, ad block

ഓൺലൈനിലെ ഫുൾപേജ് പരസ്യങ്ങൾ തടയുന്നതിനായി ക്രോം ബ്രൗസറിൽ ഗൂഗിൾ പുതിയ ആഡ് ബ്ലോക്കർ സംവിധാനം അതരിപ്പിച്ചു. ഓട്ടോ പ്ലേ ചെയ്യുന്ന വീഡിയോ പരസ്യങ്ങളും ഫുൾപേജ് പരസ്യങ്ങളും നിയന്ത്രിക്കുന്നതിന് ആഡ് ബ്ലോക്കർ അവതരിപ്പിക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

ഗൂഗിൾ, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള ഓൺലൈൻ ഭീമന്മാർ ചേർന്ന് രൂപംകൊടുത്ത സിബിഎ (coaliation for better ads ) നിശ്ചയിക്കുന്ന പരസ്യങ്ങളാണ് ആഡ്‌ബ്ലോക്കർ ഓൺലൈനിൽ നിന്നും തടയുന്നത്. പരസ്യം നീക്കം ചെയ്യാൻ വെബ്‌സൈറ്റുകൾക്ക് 30 ദിവസം വരെ സമയം നൽകും. ഇതിന് ശേഷമായിരിക്കും ആഡ്‌ബ്ലോക്കിങ്ങ്.

ബെറ്റർ ആഡ്‌സ് നിബന്ധനകൾ പാലിക്കാത്ത പരസ്യങ്ങളെ ഗൂഗിൾ ക്രോം നേരിട്ട് ബ്ലോക്ക് ചെയ്യും. ഇക്കാര്യ ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യും.

google, ad block

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here