Advertisement

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

February 16, 2018
Google News 0 minutes Read
private bus

സം​​​സ്ഥാ​​​ന​​​ത്ത് സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.  നി​​ല​​വി​​ൽ പ്ര​​ഖ്യാ​​പി​​ച്ച നി​​ര​​ക്കുവ​​ർ​​ധ​​ന പ​​ര്യാ​​പ്ത​​മ​​ല്ലെന്ന് കാണിച്ചാണ് സമരം. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ബസ്സുടമകളുടെ നിലപാട്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കാതെ അവരെ ബസില്‍ കയറ്റില്ലെന്നും ആവശ്യങ്ങള്‍ നടപ്പാക്കി കിട്ടാനായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ അറിയിച്ചു.

സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന റൂ​​​ട്ടു​​​ക​​​ളി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ  കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തുന്നുണ്ട്. ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ യൂ​​​ണി​​​റ്റ് അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു ഇതുസംബന്ധിച്ചു ക​​​ത്ത് ന​​​ൽ​​​കി. അതേസമയം യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗതാഗത മന്ത്രി മുന്നോട്ട് വച്ച ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് ബസ്സുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here