Advertisement

ആകാശത്ത് വിസ്മയമായി പ്രണയത്തിന്റെ പാത

February 16, 2018
Google News 7 minutes Read
valentines day

എല്ലാവരും അവരുടേതായ രീതിയില്‍ പ്രണയദിനം ആഘോഷിച്ച ദിവസമായിരുന്നു കഴിഞ്ഞ ഫെബ്രുവരി 14. പ്രണയത്തിന്റെ സന്ദേശങ്ങള്‍ പരസ്പരം പങ്കുവെച്ചും ഗാനങ്ങള്‍ ആലപിച്ചും നമ്മളെല്ലാവരും പ്രണയദിനം ആഘോഷിച്ചപ്പോള്‍ വിര്‍ജിന്‍ അത്‌ലാന്റിക് വിമാനമായ എ-330 എയര്‍ബസ് ഈ പ്രണയദിനം ആഘോഷിച്ചത് വ്യത്യസ്ത രീതിയിലാണ്. ആകാശത്ത് പ്രണയം വരച്ച് വിസ്മയം തീര്‍ക്കുകയായിരുന്നു എ-330. ഫെബ്രുവരി 14ന് രാവിലെ 11.30നായിരുന്നു ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ബസ് പരീക്ഷണ പറക്കലിന്റെ സമയത്ത് വായുവില്‍ ഹൃദയത്തിന്റെ ചിഹ്നം വരച്ച് വിസ്മയിപ്പിച്ചത്. ഫ്‌ളൈറ്റ് റഡാര്‍ 24 ട്വിറ്ററിലൂടെ ഈ അപൂര്‍വകാഴ്ച പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. രണ്ടര മണിക്കൂര്‍ സമയം ഉപയോഗിച്ചാണ് ആകാശത്ത് ഹൃദയത്തിന്റെ രൂപം സൃഷ്ടിച്ചത്. സഞ്ചാര പാതയുടെ ചിത്രവും രംഗങ്ങളുടെ ആനിമേഷന്‍ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here