Advertisement

ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

February 17, 2018
Google News 0 minutes Read
election karnataka chengannur election date to be declared today

ഗുജറാത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. സംസ്ഥാനത്തെ 74 മുനിസിപ്പാലിറ്റികളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

522 മുനിസിപ്പൽ ബോർഡിലേയ്ക്ക് ആകെ 1988 സീറ്റുകളാണ് ഉള്ളത്. മൊത്തം 2763 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടിംഗ് നടക്കുന്നത്. ഇതിൽ 530 ബൂത്തുകളെ സെൻസിറ്റീവും 95 സൂപ്പർ സെൻസിറ്റീവുമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബൂത്തുകളിൽ കൂടുതൽ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 മണി വരെ തുടരും. വോട്ടെണ്ണൽ ഫെബ്രുവരി 19 ന് നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here