Advertisement

മലാപ്പറമ്പ് സ്‌കൂൾ ഏറ്റെടുക്കൽ; സർക്കാരിനെ അഭിനന്ദിച്ച് സുപ്രീംകോടതി

February 17, 2018
Google News 0 minutes Read
supreme-court SC rejects HIV+ rape survivor abortion plea supreme court triple talaq wont stay aadhar notification says sc kolancherry church dispute y sc dismisses yacobite plea sc on mullaperiyar parking

മലാപ്പറമ്പ് എയുപി സ്‌കൂൾ ഉൾപ്പെടെ മൂന്ന് സ്‌കൂളുകൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തത് ശരിവച്ച് സുപ്രീംകോടതി.

സർക്കാർ നടപടി പൊതുജനക്ഷേമവും വിദ്യാഭ്യാസമേഖലയുടെ സംരക്ഷണവും മുൻനിർത്തിയാണെന്ന് ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷൺ എന്നിവർ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു.

കോഴിക്കോട് മലാപ്പറമ്പ് എയുപി, പാലാട്ട് എയുപി, തൃശൂർ കിരാലൂർ പിഎംഎൽപി സ്‌കൂൾ എന്നിവ ഏറ്റെടുത്തതിനെതിരെ മാനേജ്‌മെന്റുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജികൾ തള്ളിയ സുപ്രീംകോടതി പ്രാഥമികവിദ്യാഭ്യാസസ്ഥാപനങ്ങൾ നിലനിർത്താനുള്ള സർക്കാർ നീക്കത്തെ അഭിനന്ദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here