Advertisement

ബെംഗളൂരുവില്‍ എംഎല്‍എയുടെ മകന്‍ യുവാവിനെ ആക്രമിച്ചു; പരിക്കേറ്റ യുവാവിന്റെ നില ഗുരുതരം

February 18, 2018
Google News 3 minutes Read

ബെംഗളൂരുവിലെ യുബി സിറ്റിയിലെ ഹോട്ടലില്‍ വെച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്റെ അഴിഞ്ഞാട്ടം. എംഎല്‍എ എന്‍.എ. ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് ഹോട്ടലില്‍ വെച്ച് യുവാവിനെ ക്രൂരമായി ആക്രമിച്ചു. ബെംഗളൂരുവിലെ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വതിന് കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എംഎല്‍എയുടെ മകന്‍ എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. മുഹമ്മദ് ഹാരിസ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചത്. പിന്നീട് ആശുപത്രിയില്‍ ചെന്നും യുവാവിനെ ഇയാള്‍ ആക്രമിച്ചതായി പറയുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ജി.പി. പരമേശ്വര കുറ്റക്കാരനായ മുഹമ്മദ് ഹരിസിനെ പാര്‍ട്ടിയില്‍ നിന്ന് 6 വര്‍ഷത്തേക്ക് പുറത്താക്കിയതായി അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here