Advertisement

ദേര കലാപം; പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതക കേസുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

February 19, 2018
Google News 0 minutes Read
dera sacha sauda

ഹരിയാനയിലെ പഞ്ച്കുള കലാപത്തിൽ പ്രതികളായ 53 ദേര സച്ചാ സൗദ പ്രവർത്തകര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതക ശ്രമം എന്നീ കേസുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി. പഞ്ച് കുള കോടതിയുടേതാണ് വിധി. കുറ്റം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകൾ സമർപ്പിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് 25ന് ദേര തലവന്‍ ഗുർമീത് റാം റഹിമിന് തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 36പേരാണ് കൊല്ലപ്പെട്ടത്.
കുറ്റക്കാർക്കെതിരായ സിസിടിവി ദൃശ്യങ്ങൾ പോലും പൊലീസുദ്യോഗസ്ഥർ കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here