Advertisement

വൈസ് ചാന്‍സിലറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

February 19, 2018
Google News 0 minutes Read
MG university

എം.ജി സര്‍വകലാശാലയിലെ വൈസ് ചാന്‍സിലറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണെന്നായിരുന്നു ഹൈക്കോടതി വിധി. സെലക്ഷന്‍ കമ്മിറ്റിക്കെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു. വൈസ് ചാന്‍സിലറെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റിയുടെ നടപടികളില്‍ അപാകതയുണ്ടെന്നും കോടതി പറഞ്ഞു. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ജോ​ലി ചെ​യ്തി​ട്ടി​ല്ല. പത്ത് വർഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി രൂ​പീ​ക​രി​ച്ച​തി​ലും സ​മി​തി​യു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലും അ​പാ​ക​ത​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. സെ​ന​റ്റി​ലും സി​ൻ​ഡി​ക്കേ​റ്റി​ലും അം​ഗ​മാ​യ എം​എ​ൽ​എ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യി​ലു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വി​സി​യെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രേംകുമാർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here