Advertisement

ആദ്യം അടിച്ചെടുത്തു, പിന്നെ എറിഞ്ഞു വീഴ്ത്തി; ആദ്യ ട്വന്റി-20 യില്‍ ഇന്ത്യയ്ക്ക് വിജയം

February 19, 2018
Google News 1 minute Read
t20

ഏകദിന പരമ്പരയിലെ ജൈത്രയാത്ര ട്വന്റി-20യില്‍ എത്തിയപ്പോഴും ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്റെ വിജയം. പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്‍പിലെത്തി. ജോഹന്നാസ്ബര്‍ഗിലെ ന്യൂവാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത സൗത്താഫ്രിക്കയുടെ ഇന്നിംഗ്‌സ് 175ല്‍ അവസാനിച്ചു. നിശ്ചിത ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് സൗത്താഫ്രിക്ക 175 റണ്‍സ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ മികച്ച പ്രകടനം നടത്തി. 39 പന്തുകളില്‍ നിന്ന് 72 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ധവാന്‍ പുറത്തായത്. മനീഷ് പാണ്ഡെ(29), ക്യാപ്റ്റന്‍ കോഹ്‌ലി (26), രോഹിത് ശര്‍മ്മ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളില്‍ ഇന്ത്യയുടെ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ നടത്തിയ മിന്നുന്ന പ്രകടനം ആതിഥേയരുടെ വിജയത്തെ ഇന്ത്യയുടെ കൈപിടിയിലൊതുക്കാന്‍ സഹായിച്ചു. നാല് ഓവറുകളില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഭുവി അഞ്ച് വിക്കറ്റുകള്‍ നേടിയത്. സൗത്താഫ്രിക്കയ്ക്ക് വേണ്ടി റീസ ഹെന്‍ഡ്രിക്ക്‌സ് 50 പന്തുകള്‍ നേരിട്ട് 70 റണ്‍സ് നേടിയെങ്കിലും സൗത്താഫ്രിക്കയ്ക്ക് വിജയം നേടാന്‍ കഴിഞ്ഞില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here