23
Jul 2018
Monday

ഭക്ഷണത്തിന് മാത്രമേ ഭാര്യ ഈ പൂട്ട് തുറക്കൂ.. അതിന് ഒരു കാരണമുണ്ട്, ഒരു വലിയ കാരണം

ഭര്‍ത്താവിന്റെ മദ്യപാനവും സിഗററ്റ് വലി പോലുള്ള ദുശ്ശീലങ്ങളും മാറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ഭാര്യമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത് പത്തൊമ്പതാമത്തെെ അടവാണ്. തല കൂട്ടിലടയ്ക്കുക!! കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഈ ഐഡിയ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത് ഒരു ടര്‍ക്കിഷ് വനിതയാണ്. ഇവരുടെ ഭര്‍ത്താവ് ഇബ്രാഹിം യുസെല്‍ ഒരു ചെയിന്‍ സ്മോക്കറാണ്. ഭര്‍ത്താവിനെ ഈ ദുശ്ശീലത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പല അടവും പയറ്റിയെങ്കിലും ഒന്നും ഫലവത്താകാതെ വന്നതോടെയാണ് ഭാര്യ പത്തൊമ്പതാം അടവായി ഇത് പ്രയോഗിച്ചത്. സംഗതി എന്തായാലും ഫലം കണ്ടു. ഇബ്രാഹിമിന്റെ സിഗററ്റ് വലിയില്‍ നല്ല കുറവുണ്ട്.

ഇബ്രാഹിന്റെ അച്ഛനും ഒരു ചെയിന്‍ സ്മോക്കറായിരുന്നു. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ വന്നായിരുന്നു അച്ഛന്റെ മരണം. സിഗററ്റ് വലിയാണ് അച്ഛന്റെ മരണ കാരണം എന്ന് തിരിച്ചറിഞ്ഞെങ്കിലും സ്വന്തം സിഗററ്റ് വലി നിര്‍ത്താന്‍ ഇബ്രാഹിമിനായില്ല, അവസാനം ഭാര്യയുടെ ഈ വിദ്യയ്ക്ക് സമ്മതം നല്‍കുകയായിരുന്നു. കുട്ടികളുടേയും ഭാര്യയുടേയും കയ്യിലാണ് ഈ കൂടിന്റെ താക്കോല്‍. ഭക്ഷണം കഴിക്കുന്ന നേരത്തും ഉറങ്ങുന്ന സമയത്തുമൊക്കെ കൂട് തുറക്കും.  ആദ്യമൊക്കെ ഇബ്രാഹിമിനെ ഈ കുട്ടില്‍ തലയിട്ട് കോലത്തില്‍ കാണുന്നത് വല്ലാതെ തോന്നിയെങ്കിലും ക്രമേണ കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഈ ലുക്കിനെ സ്വീകരിക്കുകയായിരുന്നു.

Top