Advertisement

തനിക്ക് യോഗ്യതകളുണ്ട്, വിധിയെ നിയമം കൊണ്ട് നേരിടും; ഡോ. ബാബു സെബാസ്റ്റ്യന്‍

February 19, 2018
Google News 0 minutes Read
Dr.Babu Sebastian

മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിക്ക് യോഗ്യനല്ലെന്ന് വിധിച്ച ഹൈക്കോടതിയുടെ നിരീക്ഷണം ശരിയല്ലെന്നും യുജിസി നിര്‍ദേശിച്ചിക്കുന്ന യോഗ്യതകള്‍ തനിക്കുണ്ടെന്നും ഡോ.ബാബു സെബാസ്റ്റ്യന്‍. യുജിസി പ്രതിനിധികള്‍ പങ്കെടുത്ത കമ്മിറ്റിയാണ് യോഗ്യത പരിഗണിച്ചത്. അതിനുശേഷമാണ് സെനറ്റിലേക്ക് പരിഗണിച്ചതും നിയമനം നല്‍കിയതുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി പഠിച്ചതിനുശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ബാബു സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംജി സർവകലാശാല വെെ​സ് ചാ​ൻ​സി​ല​റാ​യി​രു​ന്ന ബാ​ബു സെ​ബ​സ്റ്റ്യ​ന്‍റെ നി​യ​മ​നം ഹൈ​ക്കോ​ട​തി ഇ​ന്ന് റ​ദ്ദാ​ക്കി​യി​രു​ന്നു. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ജോ​ലി ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​ത്ത് വ​ർ​ഷം പ്ര​ഫ​സ​റാ​യി​രി​ക്ക​ണ​മെ​ന്ന യു​ജി​സി ച​ട്ടം പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി രൂ​പീ​ക​രി​ച്ച​തി​ലും സ​മി​തി​യു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലും അ​പാ​ക​ത​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here