16
Aug 2018
Thursday

യുവാവിനെ മർദ്ദിച്ച സംഭവം; എംഎൽഎയുടെ മകൻ കീഴടങ്ങി

arrest MLA son surrendered

യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ബംഗലൂരുവിലെ കോൺഗ്രസ് എംഎൽഎയുടെ മകൻ കീഴടങ്ങി. മുഹമ്മദ് നാലപ്പാടാണ് കോസിൽ പോലീസിന് മുമ്പിൽ കീഴടങ്ങിയിരിക്കുന്നത്.

ഇന്നലെയാണ് ബംഗലൂരുവിലെ യുബി സിറ്റിയിലെ ഹോട്ടലിൽവെച്ച് എംഎൽഎ എൻ.എ. ഹാരിസിന്റെ മകൻ മുഹമ്മദ് ഹാരിസ് നാലപ്പാട് ഹോട്ടലിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നത്.

കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നതിനാൽ വിദ്വതിന് കസേരയിൽ നേരെ ഇരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ എംഎൽഎയുടെ മകൻ എത്തി കസേര നേരെയിടാൻ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. മുഹമ്മദ് ഹാരിസ് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചത്. പിന്നീട് ആശുപത്രിയിൽ ചെന്നും യുവാവിനെ ഇയാൾ ആക്രമിച്ചതായി പറയുന്നു. സംഭവം വിവാദമായതിനെ തുടർന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ജി.പി. പരമേശ്വര കുറ്റക്കാരനായ മുഹമ്മദ് ഹരിസിനെ പാർട്ടിയിൽ നിന്ന് 6 വർഷത്തേക്ക് പുറത്താക്കിയതായി അറിയിച്ചിട്ടുണ്ട്.

Top