Advertisement

ട്രംപ് ജൂനിയര്‍ ഇന്ന് ഇന്ത്യയില്‍

February 19, 2018
Google News 0 minutes Read
trump

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകൻ ട്രംപ് ജൂനിയർ ഇന്ന് ഇന്ത്യയിലെത്തും. റിയൽ എസ്റ്റേറ്റ് വ്യവസായത്തിന്‍റെ ഭാഗമായാണ് അദ്ദേഹം രാജ്യതലസ്ഥാനത്ത് എത്തുന്നത്. 1500 കോടിയുടെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിലാണ് ട്രംപ് ജൂനിയർ പങ്കാളിയാകുന്നത്. ഒൻപത് കോടി രൂപയാണ് ഒരു ഫ്ലാറ്റിന്‍റെ വില. ഹരിയാനയിലെ ഗുഡ്ഗാവിലാണ് ട്രംപ് ടവർ എന്ന് പോരിട്ടിരിക്കുന്ന രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ പണിയുന്നത്. 47 നിലകളുള്ള രണ്ട് സമുച്ചയങ്ങളിലുമായി 145 ഫ്ലാറ്റുകളാണ് ഉള്ളത്.

ട്രംപ് ജൂനിയർ മുതൽമുടക്കുന്ന ആഡംബര ഫ്ലാറ്റ് സമുച്ചയത്തിൽ ഫ്ലാറ്റ് ബുക്ക് ചെയ്യുന്നവർക്ക് അദ്ദേഹത്തിനൊപ്പം അത്താഴവിരുന്നിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.  ഒരാഴ്ച ട്രംപ് ജൂനിയർ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here