21
Oct 2018
Sunday
24 - Comming soon

ഡല്‍ഹിയില്‍ എഎപി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തു

Delhi Chief secretary

ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആംആദ്മി എംഎല്‍എമാര്‍ കൈയ്യേറ്റം ചെയ്തതായി പരാതി. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യോഗം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്നപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അപലപിച്ചു. ലഫ്. ഗവര്‍ണറോട് ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top