Advertisement

ഞാന്‍ മുസ്‌ലീം ആണ്, മുസ്‌ലീം ആയി ജീവിക്കാന്‍ എന്നെ അനുവദിക്കണം; ഹാദിയ

February 20, 2018
Google News 0 minutes Read
hadiya

താന്‍ മുസ്‌ലീം ആണെന്നും മുസ്‌ലീം ആയി ജീവിക്കാന്‍ തന്നെ അനുവദിക്കണമെന്നും ഹാദിയ സൂപ്രീം കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം താമസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും താന്‍ നേരിട്ട പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും ഹാദിയ കോടതിയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഹാദിയ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

നിരവധി ദിവസങ്ങള്‍ താന്‍ വീട്ടുതടങ്കലിലായിരുന്നു. ഐഎസ് ബന്ധമുണ്ടെന്നും മാനസിക നില ശരിയല്ലെന്നും പലരും തന്നെക്കുറിച്ച് പ്രചാരണം നടത്തി. പിന്നീട്, ഭീകര ബന്ധമുണ്ടെന്ന മട്ടിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ തന്നോട് പെരുമാറിയത്. അതിനാല്‍ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും താന്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

വി​വാ​ഹ​ദ​ത്തെ​ക്കു​റി​ച്ച് ഹാ​ദി​യ സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ സു​പ്രീം കോ​ട​തി ഹാ​ദി​യ​യു​ടെ നി​ല​പാ​ട് ആ​രാ​ഞ്ഞി​രു​ന്നു. കോ​യ​മ്പ​ത്തൂ​രി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി ഹാ​ദി​യ​യു​ടെ നി​ല​പാ​ട് കേ​ട്ട ശേ​ഷമാ​ണ് അ​ഭി​ഭാ​ഷ​ക​ൻ സ​ത്യ​വാ​ങ് മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഹാ​ദി​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here