Advertisement

അഗ്‌നി 2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

February 20, 2018
Google News 1 minute Read
India test fire agni 2 missile

ഇന്ത്യൻ ആർമി വികസിപ്പിച്ച ഭൂതല ബാലിസ്റ്റിക് മിസൈൽ അഗ്‌നി രണ്ട് വിജയകരമായി വിക്ഷേപിച്ചു. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിലെ (വീലർ ദ്വീപ്) ലോഞ്ചിംഗ് കോംപ്ലക്‌സ് നാലിൽ നിന്നും രാവിലെ 8.40 നായിരുന്നു മിസൈൽ വിക്ഷേപിച്ചത്.

പരിശീലനത്തിൻറെ ഭാഗമായി ആർമിയുടെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് (എസ്.എഫ്.സി) ആണ് മധ്യദൂര മിസൈലിൻറെ പരീക്ഷിച്ചത്. 2016 നവംബർ 22ന് ഡി.ആർ.ഡി.ഒ നടത്തിയ അഗ്‌നി ഒന്നിൻറെ 18മത് പരീക്ഷണം വിജയകരമായിരുന്നു.

ഒരു മാസത്തിനുള്ളിൽ അഗ്‌നി സീരീസിൻറെ മൂന്നാമത് മിസൈൽ ആണ് ഇപ്പോൾ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയിരിക്കുന്നത്.

India test fire agni 2 missile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here