Advertisement

സാഹിത്യകാരന്‍ കെ.പാനൂര്‍ അന്തരിച്ചു

February 20, 2018
Google News 1 minute Read
K.Panoor

തി​രു​വ​ന​ന്ത​പു​രം: എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​പാ​നൂ​ർ (84) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കെ. ​പാ​നൂ​ർ എ​ന്ന തൂ​ലി​കാ​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന കു​ഞ്ഞി​രാ​മ​ൻ പാ​നൂ​ർ കേ​ര​ള​ത്തി​ലെ ആ​ഫ്രി​ക്ക, ഹാ ​ന​ക്‌​സ​ല്‍ ബാ​രി, കേ​ര​ള​ത്തി​ലെ അ​മേ​രി​ക്ക തു​ട​ങ്ങി​യ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്. വി​ദ്യാ​ർ​ഥി​കാ​ല​ത്തു ത​ന്നെ എ​ഴു​ത്തി​ന്‍റെ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു കു​ഞ്ഞി​രാ​മ​ൻ പാ​നൂ​ർ. റ​വ​ന്യൂ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യാ​ണ് ഔ​ദ്യോ​ഗി​ക​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ആ​ദി​വാ​സി ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ഴി​മ​തി​മു​ക്ത​മാ​യ സേ​വ​നം ന​ട​ത്തി. ഡ​പ്യൂ​ട്ടി ക​ള​ക്ട​റാ​യാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്. 2006-ൽ ​സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം ല​ഭി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here