Advertisement

സൗദിയില്‍ മലയാളി ദമ്പതികള്‍ റോഡരുകില്‍ മരിച്ച നിലയില്‍

February 20, 2018
Google News 1 minute Read
malayalis

സൗദിയിലെ അല്‍ഹസയില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ അയൂനി മരുഭൂമിയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് നാദാപുരം കക്കട്ടില്‍ കുഴിച്ചാല്‍ മൊയ്തുവിന്റെ മകന്‍ കുഞ്ഞബ്ദുല്ല , വല്ല്യാപ്പളളി കുനിങ്ങാട് മണ്ണിരോലി മീത്തല്‍ ഹൗസ് ഇബ്രാഹിം ഹാജിയുടെ മകള്‍ റിസ്വാന എന്നിവരാണ് മരിച്ചത്. റിസ്വാനയുടെ കഴുത്ത് അറുത്ത നിലയിലാണ്. മൃതദേഹത്തിന് 15മീറ്റര്‍ മാറി ഇവരുടെ കാറ് കണ്ടെത്തിയിട്ടുണ്ട്. അല്‍ ഹസയിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവറാണ് കുഞ്ഞബ്ദുള്ള. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിസിറ്റിംഗ് വിസയില്‍ റിസ്വാന ഇവിടെയെത്തിയത്. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

malayali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here