25
Sep 2018
Tuesday
phenix kerala

കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂളില്‍ പുതിയ പ്രിന്‍സിപ്പാള്‍

trinity lycium

കൊല്ലത്ത് ഗൗരി നേഹ ആത്മഹത്യ ചെയ്ത ട്രിനിറ്റി ലൈസിയം സ്ക്കൂളില്‍ പുതിയ പ്രിന്‍സിപ്പാള്‍. സെല്‍വി ആന്റണി ജോണാണ് ഷെവലിയാര്‍ ജോണിന് പകരം എത്തിയത്. ഗൗരി നേഹയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരെ കേക്കുമുറിച്ച് ആഘോഷ പൂര്‍വ്വം സ്ക്കൂളില്‍ തിരിച്ചെടുത്തത് വിവാദമായിരുന്നു. തുടര്‍ന്ന് ജോണിനെ പ്രിന്‍സിപ്പാള്‍ പദവിയില്‍ നിന്ന് നീക്കുകയായിരുന്നു.

ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എൻഒസി റദ്ദാക്കാന്‍ ശുപാര്‍ശ. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്.ശ്രീകലയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും ബാലാവകാശ കമ്മിഷനും ശുപാർശ നൽകിയത്.

Top